‘ആദ്യം അതിർത്തി കടന്നത് ഇന്ത്യ’; ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന

china accuses india 

ഇന്ത്യ-ചാന സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന. ആദ്യം അതിർത്തി കടന്ന് പ്രകോപനമുണ്ടാക്കിയത് ഇന്ത്യയാണെന്ന് ചൈന കുറ്റപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യ അതിർത്തി കടന്നു പ്രകോപനമുണ്ടാക്കിയെന്നും ചൈനീസ് സൈനികരെ ആക്രമിച്ചെന്നുമാണ് ചൈനയുടെ വാദം.

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. നിലവിൽ ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണ്. ചൈനയുടെ ഭാഗത്ത് നിന്ന് അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.

china accuses india 

കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് സൈനികരുടെ മരണം സംഭവിക്കുന്ന തരത്തിലേക്ക് ഇന്ത്യ-ചൈന സംഘർഷം നീളുന്നത്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ വാർഷികാഘോഷം സംബന്ധിച്ച ചർച്ചകൾ മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ത്യയ്ക്ക് മൂന്ന് സൈനികരുടെ ജീവൻ നഷ്ടമായത്.

Read Also : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു

എന്നാൽ അതിർത്തിയിൽ വെടിവയ്പ്പല്ല മറിച്ച് കല്ലുകളെറിഞ്ഞു കൊണ്ടുള്ള ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ട്. മെയ് 5,6 തിയതികളിൽ പാംഗോംഗിൽ സമാന രീതിയിൽ ആക്രമണമുണ്ടാവുകയും സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംഘർഷത്തെ തുടർന്ന് ഇരുവിഭാഗങ്ങളിലെയും സൈനികർക്ക് ജീവൻ നഷ്ടമാകുന്നത് നിരവധി വർഷങ്ങൾക്ക് ശേഷമാണ്.

Story Highlights- china accuses india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top