പത്താം ദിവസവും വർധിച്ച് ഇന്ധന വില

fuel price hiked tenth day india

ഇന്ധന വില തുടർച്ചയായി പത്താം ദിവസവും വർധിച്ചു. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോളിന് കൊച്ചിയിൽ 76 രൂപ 89 പൈസയും ഡീസസിന് കൊച്ചിയിൽ 71 രൂപ 20 പൈസയുമായി.

ഇന്ന് പത്താം തവണയാണ് ഈ മാസം തുടർച്ചയായി പെട്രോൾ വിലയിൽ വർധന രേഖപ്പെടുത്തുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന്റെ വില 5 രൂപ 48 പൈസ കൂടിയപ്പോൾ, ഡീസലിന് കൂടിയത് 5 രൂപ 51 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

 

Story Highlights- fuel price, India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More