കൊവിഡ് 19 വ്യാപനം തടയുന്നതിൽ ഇന്ത്യയുടെ സമയോചിതമായ പ്രവർത്തനങ്ങൾ ഫലപ്രദമായതായി പ്രധാനമന്ത്രി

കൊവിഡ് 19 വ്യാപനം തടയുന്നതിൽ ഇന്ത്യയുടെ സമയോചിതമായ പ്രവർത്തനങ്ങൾ ഫലപ്രദമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്.ഗവർണർമാരുമായും നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിലൂടെ ജൂൺ 30-നു ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി ചർച്ചയിൽ പറഞ്ഞു.
പ്രതിസന്ധികളെ തരണം ചെയ്യാൻ സമയം എന്നത് അതിപ്രധാനമായ കാര്യമാണ്. കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള സമയോജിതമായ ഇടപെടൽ സാധ്യമായതായും നാം നടത്തിയ ഇത്തരം പ്രതിരോധ മാർഗങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് 50 ശതമാനത്തിലും ഏറെയാണ്. ഇത് ലോകത്ത് തന്നെ കൊവിഡ് ഭേദമാവുന്നവരുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് അൺലോക്ക് 1 രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തിലെ നമ്മുടെ അനുഭവങ്ങൾ പിന്നീട് ഗുണം ചെയ്യുമെന്നും ഭാവിയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പഠിക്കുമ്പോൾ ഈ കാലഘട്ടം നാം എന്നും ഓർക്കും. എന്തെന്നാൽ, നമ്മുടെ കൂട്ടായിട്ടുള്ള പരിശ്രമത്തിന്റെ ഫലമാണ്. കൊറോണ പ്രതിരോധിനായി സഹകരണത്തിലൂന്നിയ ഒരു ഫെഡറലിസത്തിന് നാം രൂപം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികളും സ്വന്തം നാടുകളിലേക്കുമെത്തി. ഇളവുകൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഗതാഗത സംവിധാനങ്ങളെല്ലാം ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നു. കൊവിഡ് ലോകത്തിലെ മറ്റ് ഭാഗങ്ങളിൽ ബാധിച്ചിരിക്കുന്നതുപോലെ ഇന്ത്യയിൽ ബാധിച്ചിട്ടില്ലെന്നും കൊവിഡ് മരണങ്ങൾ ഇന്ത്യയിൽ കുറനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story highlight: Prime Minister narendramodi has called for India’s timely action to curb the spread of covid19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here