ഇടുക്കി ജില്ലയിൽ ഹ്രസ്വ വാസം ഏഴു ദിവസം; പ്രവേശനം കുമളി ചെക്ക് പോസ്റ്റിലൂടെ മാത്രം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇടുക്കിയിലേക്ക് ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ ജില്ലയിൽ ഏഴ് ദിവസം തങ്ങി എട്ടാം ദിവസം ജില്ല വിടണമെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ നിർദേശിച്ചു. ഈ വിഭാഗത്തിന് കുമളി ചെക്ക് പോസ്റ്റിലൂടെ മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളൂ.

ജോലി, ബിസിനസ്, ചികിത്സ, കോടതി ആവശ്യങ്ങൾ എന്നിങ്ങനെയുള്ള അടിയന്തരകാര്യങ്ങൾക്ക് എത്തുന്നവർക്കും ക്വാറന്റീൻ ഇല്ലാതെ ഏഴു ദിവസം ജില്ലയിൽ തങ്ങാം. പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിക്കുന്നതിന് മൂന്നു ദിവസം മുൻപ് മുതൽ പരീക്ഷ അവാസാനിച്ചതിന്റെ മൂന്നാം ദിവസം വരെ ജില്ലയിൽ തുടരാം. കൊവിഡ് ജാഗ്രതാ പാസിലൂടെ ഇങ്ങനെ എത്തുന്നവർ പാസിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തു മാത്രം താമസിക്കേണ്ടതും മറ്റൊരിടത്തും പോകാൻ പാടില്ലാത്തതുമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Story highlight: Short stay in Idukki district for seven days Admission is only through the Kumali check post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top