Advertisement

ഇന്ത്യ-ചൈന സംഘർഷം: ചൈനയെ ലക്ഷ്യമാക്കി വൻ സൈനികവിന്യാസം നടത്തി അമേരിക്ക

June 17, 2020
Google News 2 minutes Read
america deploys army against china

ഇന്ത്യ-ചൈന അതിർത്തി സംഘർഷം സൈനികരുടെ വീരമൃത്യുവിൽ എത്തിയതോടെ ചൈനയെ ലക്ഷ്യമാക്കി അമേരിക്കയുടെ സൈനിക നീക്കം. പസിഫിക് സമുദ്ര മേഖലയിൽ 24 മണിക്കൂറിനുള്ളിൽ വൻ സൈനിക വിന്യാസം അമേരിക്ക നടത്തിയെന്ന് ചില അന്തർ ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധക്കപ്പലുകൾക്ക് പുറമെ ഇന്തോപസിഫിക് സമുദ്ര മേഖലയിലേക്ക് മൂന്ന് വിമാനവാഹിനികൾ അമേരിക്ക അധികമായി വിന്യസിച്ചു. 2017 ൽ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ ണ്ടായ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികൾ പസിഫിക് സമുദ്ര മേഖലയിൽ എത്തുന്നത്.

Read Also : 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഔദ്യോഗിക വിശദീകരണവുമായി കരസേന

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.

Story Highlights- america deploys army against china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here