സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഹർജിയിൽ; അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രിംകോടതി

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത ഹർജിയിൽ അടുത്ത ചൊവ്വാഴ്ചയ്ക്കകം സിബിഎസ്ഇ മറുപടി നൽകണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന രക്ഷിതാക്കളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാറ്റിവച്ചിരുന്ന പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ നടത്താനാണ് സിബിഎസ്ഇ തീരുമാനം.

Story highlight: CBSE Plus two Examination The Supreme Court is to issue a reply by next Tuesday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top