ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു; പതിനൊന്നാം ദിവസവും തുടർച്ചയായി വില കൂടി

petrol fule price hiked for 11th day

ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്.

തുടർച്ചയായി 11-ാം ദിവസമാണ് ഇന്ധന വില വർധിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് കൊച്ചിയിൽ ഒരു ലിറ്ററിന് 77 രൂപ 44 പൈസയും ഡീസലിന് ഒരു ലിറ്ററിന് 71 രൂപ 76 പൈസയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 3 പൈസയും ഡീസലിന് 6 രൂപ 2 പൈസയുമാണ് വർധിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

 

Story Highlights- fule price hiked for 11th day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top