ആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടക്കുന്നത് ക്രിമിനൽ കുറ്റമായി മാറ്റും; കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടക്കുന്നത് ക്രിമിനൽ കുറ്റമായി മാറ്റുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഇതുസംബന്ധിച്ച ഉത്തരവിറക്കും. ആരോഗ്യപ്രവർത്തകരുടെ താമസ സൗകര്യവും ഉറപ്പാക്കുമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് കത്തയക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കേന്ദ്രത്തിന്റെ ഈ നിർദേശങ്ങൾ നടപ്പാകുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ആരോഗ്യപ്രവർത്തകർക്ക് ഗുണമേന്മയുള്ള പിപിഇ കിറ്റുകൾ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഎൻഎ സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കാനും നിർദേശം നൽകി. പൊതുതാത്പര്യ ഹർജികൾ നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Story highlight: Making salaries for health workers a criminal offense; In the Supreme Court of India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top