Advertisement

പ്രകൃതിക്ഷോഭ ഘട്ടങ്ങളിൽ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളിൽ ആദ്യത്തേത് മാരാരിക്കുളത്ത് തയാറായി

June 17, 2020
Google News 1 minute Read

പ്രകൃതിക്ഷോഭ ഘട്ടങ്ങളിൽ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളിൽ ആദ്യത്തേത് തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മികച്ച സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ മാരാരിക്കുളത്ത് വ്യാഴാഴ്ച നടക്കും.

രണ്ട് നിലകളുള്ള കേന്ദ്രം 800 പേരെ ഒരേ സമയം ഉൾക്കൊള്ളും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങൾ, ശുചിമുറികൾ, കുട്ടികൾക്കുള്ള പ്രത്യേക സൗകര്യം, പൊതു അടുക്കള, ജനറേറ്റർ എന്നിവയും ഈ കേന്ദ്രത്തിൽ ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെൽറ്റർ മാനേജ്‌മെന്റ് കമ്മിറ്റി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കും. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളിൽ കേന്ദ്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ സമിതികൾക്കു തീരുമാനിക്കാം.

7 ജില്ലകളിലായി 13 കേന്ദ്രങ്ങളുടെ ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. അതിനു പുറമേ, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഓരോ കേന്ദ്രങ്ങൾ കൂടി നിർമിക്കുവാൻ ടെൻഡർ നടപടികളും പുരോഗമിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

Story highlight:Relief Centers to be sheltered home in mararikulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here