പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിന് സംസ്ഥാന സർക്കാർ തടസങ്ങൾ ഉണ്ടാക്കുകയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി

പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിന് സംസ്ഥാന സർക്കാർ തടസങ്ങൾ ഉണ്ടാക്കുകയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളോട് സർക്കാർ ശത്രുത മനോഭാവം കാണിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ യൂത്ത് ലീഗ് മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി വിഷയത്തിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് ലീഗ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ജന പ്രാതിനിധികളുടെ സമരവും പിന്നീട് പ്രാവസി കുടുംബങ്ങളെ രാംഗത്തിറക്കിയുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും.

Story highlight: PK Kunjalikutty MP says the state government is making barriers for expatriates to come home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top