Advertisement

സച്ചിയുടെ മരണത്തിന് കാരണം അനസ്‌തേഷ്യ നൽകിയതിലെ പിഴവല്ല; വിശദീകരണവുമായി ഡോക്ടർ പ്രേംകുമാർ

June 19, 2020
Google News 1 minute Read
doctor statement regarding director sachi death

ഇന്നലെ അന്തരിച്ച ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിന് കാരണം അനസ്‌തേഷ്യ നൽകിയതിൽ ഉണ്ടായ പിഴവാണെന്ന പ്രചാരണത്തിൽ മറുപടിയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പ്രേംകുമാർ.അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ നടത്തി 6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്. ഇക്കാര്യം സച്ചിയുടെ ബന്ധുക്കൾക്ക് ഉൾപ്പെടെ അറിയാമെന്നിരിക്കെ തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം ആണെന്നും ഈ കാര്യത്തിൽ മനോവിഷമം ഉണ്ടെന്നും ഡോക്ടർ പ്രേംകുമാർ പറഞ്ഞു.

ഇന്നലെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ വിടവാങ്ങിയത്. എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു സച്ചി. എഴുത്തുകാരൻ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിൻഹുഡ് (2009), മേക്കപ്പ് മാൻ (2011), സീനിയേഴ്‌സ് (2012) എന്നിവയ്ക്ക് കാരണമായി. തിരക്കഥാ രചനയുടെ ആകർഷകവും രസകരവുമായ ശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.

Read Also : സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

മാജിക് മൂൺ പ്രൊഡക്ഷന്റെ ബാനറിൽ രാജീവ് നായർ നിർമിച്ച് പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച അനാർക്കലിയാണ് സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here