Advertisement

വിവാദ പരാമർശം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

June 19, 2020
Google News 1 minute Read
women commission takes case against sreenivasan

നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗനവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു.  ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ശ്രീനിവാസന്റെ വിവാദ പ്രസ്താവന -‘ജപ്പാനിൽ പ്ലേ സ്‌കൂൾ, കിന്റർ ഗാർഡൻ തുടങ്ങിയ സ്‌കൂളുകളിൽ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അങ്കണവാടി എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആൾക്കാരെ പിടിച്ചു നിർത്തുകയാണ്.അവരുടെ ഇടയിൽ ആണ് ഈ കുട്ടികൾ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികൾക്ക് വളരാൻ കഴിയൂ’.

Story Highlights- women commission takes case against sreenivasan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here