എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷം

എറണാകുളത്തെ തീരദേശ മേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ തകർന്ന കടൽഭിത്തി പുനർനിർമിക്കാത്തതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്. ചെല്ലാനം, കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, സൗദി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ഏറ്റവും രൂക്ഷം. തകർന്ന കടൽ ഭിത്തികൾ ആഘാതം വർധിപ്പിക്കുന്നു. ജിയോ ട്യൂബ് നിർമാണം പാതിവഴിയിലുമാണ്.

കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതം ഇരട്ടിയാകും. ഇവിടങ്ങളിൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ദയനീയമാകും.

Story Highlights: chellanam sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top