Advertisement

തുടർച്ചയായി 14-ാം ദിവസവും ഇന്ധന വിലയിൽ വർധന

June 20, 2020
Google News 1 minute Read
fuel price hiked for 14th day

ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 56 പൈസയും, ഡീസലിന് 58 പൈസയുമാണ് വർധിച്ചത്.

14 ദിവസത്തിനിടെ പെട്രോളിന് 7 രൂപ 68 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 7 രൂപ 81 പൈസയും കൂടി. ഇതോടെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 79 രൂപ 09 പൈസയും ഡീസലിന് 73 രൂപ 54 പൈസയുമായി.

തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.

Story Highlights- fuel price, petrol price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here