പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട അട്ടച്ചാക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതിൽ രമണി (60)യെയാണ് ഭർത്താവ് ഗണനാഥൻ വെട്ടിക്കൊന്നത്. ഗണനാഥനെ(67) അച്ചൻകോവിലാറിൽ മരിച്ചനിലയിൽ കണ്ടെത്തി.

വീട്ടിനുളളിൽ വച്ചാണ് രമണിയെ ഗണനാഥൻ കൊന്നത്. കൊലപാതകത്തിന് ശേഷം വീടിന്
പുറത്തേയ്ക്ക് ഓടിവന്ന ഗണനാഥൻ ഭാര്യ മരിച്ചതായി അയൽക്കാരോട് പറഞ്ഞു. തുടർന്ന് നാട്ടുകാർ വന്നുനോക്കുമ്പോൾ രമണിയെ മരിച്ച നിലയിൽ കണ്ടെത്തി.

read also: ‘മുല്ലപ്പള്ളിക്ക് എന്തോ രോഗമുണ്ടെന്ന് തോന്നുന്നു’; പരിഹസിച്ച് മന്ത്രി എ കെ ബാലൻ

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഗണനാഥനെ അച്ചൻകോവിലാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

story highlights- suicide, murder, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top