Advertisement

വീണ്ടും ഇന്ധനവില വർധന; കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് കൂടിയത് എട്ട് രൂപയിലധികം

June 21, 2020
Google News 1 minute Read
petrol price

ജനത്തെ ദ്രോഹിച്ച് തുടർച്ചയായി 15ാം ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചു. പെട്രോളിന് 35 പൈസയും,ഡീസലിന് 57 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ പെട്രോളിനും ഡീസലിനും വർധിച്ചത് എട്ട് രൂപയിലധികമാണ്.

ഇന്ധന വില വർധനവ് ഇരുട്ടടിയായി ഓരോ ദിവസവും തുടരുകയാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ കൊച്ചിയിലെ വില 79 രൂപ 39 പൈസയായി. ഡീസലിന്റെ വിലയാവട്ടെ ഒരു ലിറ്ററിന് 74 രൂപ 11 പൈസ.

Read Also: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു

15 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 3 പൈസയും ഡീസലിന് 8 രൂപ 36 പൈസയും വർധിച്ചത്. കഴിഞ്ഞ 15 ദിവസമായി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ ദിവസവും 60 പൈസയിൽ താഴെയാണ് എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടുന്നത്. തുടർച്ചയായുള്ള വില വർധനവ് പമ്പ് ജീവനക്കാരെ പോലും അസ്വസ്ഥമാക്കി കഴിഞ്ഞു.

ഇന്ധന വില വർധനവ് സാധാരണകാരന് താങ്ങാവുന്നതിലും അപ്പുറമായി കഴിഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളോ പ്രതിഷേധം സംഘടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

petrol price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here