അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ തലയിൽ രക്തസ്രാവമുണ്ടെന്നും, കുട്ടി അബോധാവസ്ഥയിലെന്നും ഡോക്ടർമാർ പറഞ്ഞു. പിതാവ് ഷൈജു, കുട്ടിക്ക് ശ്വാസം മുട്ടെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവറും പറഞ്ഞു. കുട്ടിയുടെ ചികിത്സ ചിലവ് സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്തു.

അങ്കമാലിയിൽ പിതാവിന്റെ മർദനമേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ കഴിയുന്ന നവജാത ശിശുവിന്റെ അവസ്ഥ ഗുരുതരമായി തുടരകയാണ്. കുട്ടിയുടെ തലയ്ക്കത്ത് രക്തസ്രാവമുണ്ട്. പിതാവ് കൈ കൊണ്ട് തലക്കടിച്ചതാണ് രക്ത സ്രാവത്തിന് കാരണമെന്നും, കുട്ടി അബോധാവസ്ഥയിലാണെന്നും ഡോക്ടർമാർ പറഞ്ഞു.

കഴിഞ്ഞ 10 മാസം മുൻപാണ് കണ്ണൂർ സ്വദേശിയായ ഷൈജു തോമസ് അങ്കമാലി പാലിയേക്കരയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. നാട്ടുകാരൊടൊന്നും മിണ്ടാത്ത പ്രകൃതക്കാരനായിരുന്നു ഷൈജു. കുട്ടിക്ക് ശ്വാസം മുട്ടന്ന് പറഞ്ഞാണ് ഷൈജു തന്നെ വന്ന് വിളിച്ചതെന്ന് ഓട്ടോ ഡ്രൈവറും പറയുന്നു. ഭാര്യയോടുള്ള സംശയവും, നവജാത ശിശു പെൺകുട്ടിയായതുമാണ് ഈ ക്രൂര കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. കുട്ടിയുടെ ചികിത്സ ചിലവ് സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്തു.

Story highlight: The situation of a newborn baby who tried to kill his father in Angamali, is in serious condition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top