എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അൻവർ കീഴടങ്ങി

എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി മുൻ സിപിഐഎം നേതാവ് അൻവർ കീഴടങ്ങി. അൻവറിനെ അൽപ സമയത്തിനകം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പത്തര ലക്ഷം രൂപയാണ് അൻവർ പ്രളയഫണ്ടിൽ നിന്നും തട്ടിയെടുത്തത്. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് വഴിയാണ് പണം പിൻവലിച്ചത്. അതേസമയം, അൻവറിന്റെ ഭാര്യ ദൗലത്തിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുപ്രിംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഏറെ വിവാദമായ എറണാരകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മുൻ സിപിഐഎം നേതവ് കൂടിയായ എംഎം അൻവർ. സിപിഐഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അൻവർ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം തന്നെ ക്രൈംബ്രാഞ്ചിന്റെ പട്ടിയകയിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. പ്രതി ചേർക്കപ്പെട്ടതിനു ശേഷം ഒളിവിലായിരുന്നു അൻവർ.
കളക്ട്രേറ്റ് ജീവനക്കാരും ജീവനക്കാരും ഉൾപ്പട്ട ഒരു സംഘം ദുരിതാശ്വാസ നിധിയിലെ പണം വ്യാജ രസീതുകൾ ഉണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു. 10 ലക്ഷം രൂപയോളം അൻവർ മാത്രം കൈക്കലാക്കി.
ഒളിവിൽ പോയ അൻവർ ജാമ്യത്തിനായി മൂവാറ്റുപുഴ വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുവാൻ അന്വേഷണ സംഘത്തോട് നിർദേശിക്കുകയായിരുന്നു. അൻവറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് ക്രൈംബ്രാഞ്ച് സമർപ്പിക്കും.
Story highlight: Anwar surrenders in Ernakulam flood fund fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here