തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

തൃശൂര്‍ ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി, വെള്ളിക്കുളങ്ങര സ്വദേശി, ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി, ചെന്നൈയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി, കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി, പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശികള്‍, 11 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ നാല് വയസുളള പെണ്‍കുട്ടി, 16 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി, 13 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി, 14 ന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി, മെയ് 29 ന് ദുബായില്‍ നിന്നെത്തിയ ആമ്പല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി. ജില്ലയില്‍ 113 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ ആറ് പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14475 പേരും ആശുപത്രികളില്‍ 144 പേരും ഉള്‍പ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്.

Story Highlights: covid confirmed 12 people in Thrissur district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top