മന്ത്രി വിഎസ് സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ

Minister VS Sunil Kumar under self quarantine

മന്ത്രി വിഎസ് സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ. ഇന്നലെ രാത്രിയാണ് മന്ത്രി സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വിഎസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് പ്രതിരോധ യോഗത്തിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താൻ നിരീക്ഷണത്തിൽ പ്രവേശിച്ചതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് പ്രവർത്തനങ്ങളുടെ അവലോക യോഗങ്ങളിലും മറ്റ് മേഖലാ സന്ദർശനങ്ങളിലും മാസ്‌കും, കയ്യുറയും ധരിച്ച് മാത്രമാണ് എത്തിയതെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായും ടെലിഫോണിലൂടെയുമെല്ലാം കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Story Highlights- Minister VS Sunil Kumar under self quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top