നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പാർട്ടി പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

നിലമ്പൂർ മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പാർട്ടി പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കൊണ്‌ഗ്രെസ്സ് പ്രവർത്തകർ എടക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിലംബൂർ മൂത്തേടത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ കൊലവിളി പ്രകടനം ഗൗരമായി തന്നെ എടുക്കുന്നുവെന്ന് പ്രതികരിച്ച പികെ കുഞ്ഞാലിക്കുട്ടി എംപി സംഭവത്തിൽ സിപിഎം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ തന്നെയുള്ള മുദ്രാവാക്യമായി അത് മാറാതിരിക്കാൻ ഇടതുപക്ഷം ശ്രദ്ധിക്കണം. സംഭവത്തെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, പ്രകടനം ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകർ എടക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് ലീഗിന്റെ പരാതിയിൽ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ എടക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരെ തള്ളി ജില്ലാ നേതൃത്വം രംഗത്ത് വന്നു. ഉത്തരവാദിത്വപ്പെട്ട പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
Story highlight: PK Kunhalikutty MP demands expulsion of DYFI activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here