കോഴിക്കോട് കൊവിഡ് നീരീക്ഷണത്തിലിരുന്ന ആൾ മരിച്ചു

കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കുന്ദമംഗലം പന്തീർപാടം സ്വദേശി അബ്ദുൾ കബീർ ആണ് മരിച്ചത്. 48 വയസായിരുന്നു.

read also: പ്രതിക്ക് കൊവിഡ്; പുനലൂർ പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം

കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു അബ്ദുൾ കബീർ. രക്തം ഛർദിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചു. അബ്ദുൾ കബീറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും.

story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top