കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന് ഉള്‍പ്പെടെ ആറ് പേര്‍ക്കു കൂടി കൊവിഡ്
കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന് ഉള്‍പ്പെടെ ആറു പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് വിദേശത്ത് നിന്നും (മസ്ക്കത്ത്- 2, ഷാര്‍ജ- 1) രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബംഗളൂരു-1, ചെന്നൈ-1) വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. പയ്യോളി സ്വദേശി (46)- ജൂണ്‍ 19 ന് വിമാനമാര്‍ഗം മസ്ക്കറ്റില്‍ നിന്നു കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 20 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.
2. അത്തോളി സ്വദേശി (49)- ജൂണ്‍ 20 ന് ബംഗളൂരുവില്‍ നിന്ന് രാത്രി 11.30 ന് ലോറിയില്‍ കോഴിക്കോട്ടെത്തി. കൂടെ താമസിക്കുന്നവര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ വിളിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. സ്രവപരിശോധന നടത്തി പോസിറ്റീവായി.
3. ചോറോട് സ്വദേശി (44)- ജൂണ്‍ 21 ന് മസ്ക്കറ്റില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. സ്വകാര്യ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.
4. വാണിമേല്‍ സ്വദേശി (39)- ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നു ട്രാവലറില്‍ വടകരയിലും അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലുമെത്തി. ജൂണ്‍ 21 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.
5. കോഴിക്കോട് വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി (31)- കൊവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. ജൂണ്‍ 18 ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വന്തം വാഹനത്തില്‍ എത്തുകയും സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു.
6. കിഴക്കോത്ത് സ്വദേശിനി (25)- ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നു വിമാനമാര്‍ഗം കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയി. ഒരു മരണം. ഇപ്പോള്‍ 113 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലണ്ട്. ഇതില്‍ 41 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 67 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, 2 പേര് മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ടു കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.
Story Highlights: covid19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here