കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മലപ്പുറത്തെ മിനി ഊട്ടിയില്‍ സഞ്ചാരികളുടെ തിരക്ക്

covid19 :Tourists rush to Mini Ooty in Malappuram

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മലപ്പുറത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്രതി ദിനം എത്തുന്നത് നിരവധി ആളുകള്‍. മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലരും എത്തുന്നത്. അതേസമയം, ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

മിക്കസമയവും കോട മഞ്ഞിനാല്‍ മൂടപ്പെട്ട് പ്രകൃതി മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സ്ഥലമാണ് മിനി ഊട്ടി, ഇതാണ് ആളുകളെ മിനി ഊയിലേക്ക് ആകര്‍ഷിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലായിടത്തും അടഞ്ഞു കിടക്കുമ്പോഴും ഇവിടെ ദിവസേന പുലര്‍ച്ചെ മുതല്‍ ആളുകളുടെ തിരക്കാണ്. രാവിലെയും വൈകുന്നേരവുമാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ലോക്ക്ഡൗണ്‍ സമയത്തെ ശക്തമായ നിയന്ത്രണങ്ങളല്ലാം കാറ്റില്‍ പറത്തിയാണ് വിനോദത്തിനായി നൂറു കണക്കിന് ആളുകള്‍ ഒരുമിച്ച് കൂടുന്നത്. കൊവിഡ് വ്യാപന ആശങ്ക നിലനില്‍ക്കെയാണ് ജില്ലയില്‍ ഇത്തരത്തില്‍ അതിരുവിട്ട ആള്‍കൂട്ടങ്ങള്‍ ഉണ്ടാകുന്നത്. നിയന്ത്രണങ്ങള്‍ പാലികാതെ എത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Story Highlights: covid19 :Tourists rush to Mini Ooty in Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top