കെവി മനോജ് കുമാർ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനായി നിശ്ചയിച്ചു

സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനായി കെവി മനോജ്കുമാറിനെ നിശ്ചയിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. തലശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പിടിഎ അംഗമായിരുന്നുവെന്ന യോഗ്യത  പരിഗണിച്ചാണിത്.‌

അതേസമയം, പട്ടികയിലുണ്ടായിരുന്ന ജില്ലാ ജഡ്ജിമാരുൾപ്പടെയുള്ളവരെ മറികടന്നാണ് മനോജ് കുമാറിനെ തെരഞ്ഞെടുത്തതെന്നത്‌ ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെകെ ശൈലജ നേതൃത്വം നൽകിയ അഭിമുഖ പാനലാണ് മനോജിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാൻ അഭിമുഖം നടത്തിയത്. ഈ തീരുമാനത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ചീഫ് സെക്രട്ടറി റാങ്കിൽ വേതനം ലഭിക്കുന്ന അർധ ജുഡീഷ്യൽ അധികാരങ്ങളാണ് ബാലാവകാശ കമ്മീഷനുള്ളത്.

Story highlight: KV Manoj kumar appointed as the chairperson of the state child rights commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top