എംഎസ് ധോണി സോംഗുമായി ബ്രാവോ; ധോണിയുടെ ജന്മദിനത്തിനു റിലീസ്: വീഡിയോ

ms dhoni dwayne bravo

മുൻ ഇന്ത്യൻ നായകനും ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എംഎസ് ധോണിക്ക് ആദരവുമായി വെസ്റ്റ് ഇൻഡീസ്-ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ. മഹി സോംഗ് എന്ന് പേരിട്ടിരിക്കുന്ന പാട്ട് ഡ്വെയിൻ ബ്രാവോ തന്നെയാണ് എഴുതി കമ്പോസ് ചെയ്തിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം ഗാനത്തിൻ്റെ ചില ഭാഗങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Read Also: ഏഷ്യാ കപ്പ് മാറ്റില്ലെന്ന് പിസിബി; ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവും: തിരിച്ചടി ഐപിഎല്ലിന്

ധോണിയുടെ ജന്മദിനമായ ജൂലായ് ഏഴിന് ഗാനം റിലീസ് ചെയ്യുമെന്നാണ് ബ്രാവോ അറിയിച്ചിരിക്കുന്നത്. ഹെലലികോപ്റ്റർ എന്ന പേരിൽ പുതിയ നൃത്തം താൻ കമ്പോസ് ചെയ്തിട്ടുണ്ടെന്നും നിങ്ങളുടെ ഹെലികോപ്റ്റർ ഡാൻസിൽ തന്നെ ടാഗ് ചെയ്യണമെന്നും ബ്രാവോ പറയുന്നു. ഏറ്റവും മികച്ച ബ്രാവോ നൃത്തം തിരഞ്ഞെടുത്ത് എംഎസിൻ്റെ ഔദ്യോഗിക നൃത്തം ആക്കുമെന്നും ബ്രാവോ പറയുന്നു.

Read Also: ഐപിഎലിലെ ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പ്; ബിസിസിഐയുടെ തീരുമാനം അടുത്ത ആഴ്ച

ക്രിക്കറ്റ് നിരൂപകൻ ഹർഷ ഭോഗ്ലെയുമായി നടത്തിയ ‘ക്രിക്ബസ് ഇൻ കോൺവർസേഷൻ’ ചാറ്റ് ഷോയിലാണ് ബ്രാവോ ആദ്യമായി പാട്ടിനെക്കുറിച്ചുള്ള സൂചന നൽകിയത്. “മഹി സോംഗ്, ഞാൻ അത് പൂർത്തീകരിച്ചിട്ടില്ല. ഇപ്പോഴും അതിൻ്റെ സംഗീതവും പിന്നെ കുറച്ച് വരികളും കൃത്യമാക്കേണ്ടതുണ്ട്. എനിക്ക് അദ്ദേഹത്തിനായി എന്തെങ്കിലും ചെയ്യണം. അദ്ദേഹം കരിയർ അവസാനത്തിലാണ്. മികച്ച ഒരു കരിയർ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റ് ഒരുപാട് ക്രിക്കറ്റർമാരുടെയും എൻ്റെയും കരിയറിൽ അദ്ദേഹം വലിയ പങ്കുവച്ചിട്ടുണ്ട്.”- ബ്രാവോ പറഞ്ഞു.

2011ലാണ് ബ്രാവോ ചെന്നൈയിൽ ജോയിൻ ചെയ്യുന്നത്. തുടർന്നുള്ള 8 വർഷങ്ങളിലായി അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സുപ്രധാന താരമാണ്.

Story Highlights: ms dhoni song by dwayne bravo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top