Advertisement

സുശാന്തിനെ ‘കുത്തി’ രജത് കപൂറിന്റെ പഴയ ട്വീറ്റ്; കുത്തിപ്പൊക്കി ആരാധകർ

June 24, 2020
Google News 2 minutes Read
sushant singh rajat kapoor

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. സുശാന്തിൻ്റെ മരണം മറ്റ് ചില വെളിപ്പെടുത്തൽ കൂടി ബോളിവുഡിൽ ഉയരുന്നതിനു കാരണമായി. പ്രശസ്ത ഗായകൻ സോനു നിഗം ഉൾപ്പെടെയുള്ളവർ ബോളിവുഡിലെ നെപോട്ടിസത്തെ പറ്റിയും കുതികാൽ വെട്ടിനെപ്പറ്റിയുമൊക്കെ സംസാരിച്ചു. ഇതിനിടയിൽ ആരാധകരും ചിലത് കണ്ടെത്താൻ തുടങ്ങി. അത്തരത്തിൽ ഒന്നാണ് രജത് കപൂറിൻ്റെ പഴയ ട്വീറ്റ്.

Read Also: സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു

2016 സെപ്തംബർ 29നാണ് രജത് കപൂർ ട്വീറ്റ് ചെയ്തത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി; ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ സുശാന്തിൻ്റെ പ്രകടനത്തെ പറ്റിയായിരുന്നു ട്വീറ്റ്. ചിത്രത്തിൽ അദ്ദേഹത്തെ അവതരിപ്പിച്ചയാളെക്കാൾ ധോണിയെ കാണാൻ നല്ലതാണ് എന്നായിരുന്നു കപൂറിൻ്റെ ട്വീറ്റ്. ആരാധകർ വിമർശനവുമായി എത്തിയതിനു പിന്നാലെ സുശാന്ത് ട്വീറ്റിനു മറുപടി നൽകി. കുറച്ച് കൂടുതൽ സ്കിൽ ഞാൻ എൻ്റെ പ്രകടനത്തിലേക്ക് ചേർത്തിട്ടുണ്ട്. അതിൽ താത്പര്യമുണ്ടെങ്കിൽ സിനിമ കാണൂ സർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇതോടെ രജത് കപൂർ അയഞ്ഞു. സിനിമയിലെ പ്രകടനം നല്ലതായിരുന്നു എന്നും താങ്കൾക്ക് ആരാധകവൃന്ദം കുറേയുണ്ടെന്നും രജതിൻ്റെ മറുപടി. അവർ എൻ്റെ ആരാധകരല്ല. എനിക്ക് അത്ര ആരാധകർ ഇല്ല. അവർ നല്ല സിനിമകൾ കാണുന്ന ആളുകൾ മാത്രമാണ് എന്നായിരുന്നു സുശാന്ത് ആ ട്വീറ്റിനു മറുപടി നൽകിയത്.

Read Also: എന്റെ കേരളത്തിന്… പ്രളയത്തിൽ സഹായ ഹസ്തം നീട്ടിയ സുശാന്ത്

ഈ മാസം 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്. നടന് വിഷാദമായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നു എന്നുമാണ് വിവരം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്‌മോർട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് പറയുന്നത്.

Story Highlights: sushant singh rajat kapoor twitter banter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here