ഇടുക്കി ജില്ലയിൽ ഇന്ന് 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

13 covid cases kottayam

ഇടുക്കി ജില്ലയിൽ  3 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 17ന് ഡൽഹിയിൽ നിന്നും കാർ മാർഗം വീട്ടിൽ എത്തിയ വെള്ളത്തൂവൽ സ്വദേശികൾ(49 വയസ്സ്, 33 വയസ്സ്). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 49 വയസുകാരനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂൺ 11ന് ഡൽഹിയിൽ നിന്നും വിമാന മാർഗം എത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി (64). കൊച്ചിയിൽ നിന്നും ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Stoy highlight: covid confirmed 3 people in Idukki district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top