അഭിമന്യു വധക്കേസ്: മുഖ്യപ്രതി സഹലിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു

abhimanyu murder case 

മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഹൽ ഹംസയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹൽ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങുകയായിരുന്നു. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം. തെളിവെടുപ്പിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. അന്ന് ഒളിവിൽ പോയ സഹൽ ഈ മാസം 18ന് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം. എറണാകുളം മരട് സ്വദേശിയായ സഹൽ കേസിൽ പത്താം പ്രതിയാണ്. ഒമ്പത് പ്രതികൾക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രതിയുടെ കീഴടങ്ങൽ.

കേസിൽ മുഖ്യ പ്രതിയായ സഹൽ ഹംസയെ എട്ടു ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയിൽ വിട്ടത്. അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി, കുറ്റകൃത്യത്തിനു മുന്നോടിയായി നടന്ന ഗൂഢാലോചന, കൊലയാളികളുടെ ഒളിത്താവളങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് സഹലിനെ ചോദ്യം ചെയ്യുന്നത്. അതിന്റെ ഭാഗമായിട്ടാണ് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ്.

Story Highlights-  abhimanyu murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top