‘കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി’: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പലരും മാസ്‌ക് പോലും ഉപയോഗിക്കുന്നില്ല. ഇനി ഉപദേശമുണ്ടാകില്ലെന്നും അറസ്റ്റ് അടക്കം നടപടികൾ ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.

read also: ‘കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാം’; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. സാമൂഹിക അകലം ഉറപ്പാക്കാനാണ് പൊലീസ് ഇറങ്ങുന്നത്. കൊവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ ആറു ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കടകളിൽ കൂട്ടംകൂടി നിന്നാൽ ഇവർക്കെതിരെയും കടക്കാരനെതിരെയും നടപടിയുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണെന്നും ഡിജിപി പറഞ്ഞു.

story highlights-lock down violation, dgp loknath behra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top