സൗദിയില്‍ 3938 പുതിയ കൊവിഡ് കേസുകള്‍ ; 24 മണിക്കൂറിനിടെ 46 മരണം

സൗദിയില്‍ ഇന്ന് 3938 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 1,74,577 ആയി.
ഇതുവരെ 1474 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, ഇന്ന് 2589 പേര്‍ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെയെണ്ണം 1,20,471 ആണ്. നിലവില്‍ ചികിത്സയിലുള്ളത് 52632 പേരാണ്. ഇവരില്‍ 2273 പേരുടെ നില ഗുരുതരവുമാണ്.
Story Highlights: covid19, coronavirus, saudi arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here