ശ്രീനിവാസന്റെ വീട്ടിലേക്ക് അങ്കണവാടി ജീവനക്കാരുടെ സംഘടനയുടെ പ്രതിഷേധ മാര്‍ച്ച്

sreenivasan

നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തി. അങ്കണവാടി ജീവനക്കാരെ ശ്രീനിവാസന്‍ അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൊച്ചി തൃപ്പുണിത്തുറയിലെ നടന്റെ വീടിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അങ്കണവാടി ജീവനക്കാരെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കാര്യമായ വിദ്യാഭ്യാസവും യോഗ്യതയും ഇല്ലാത്തവരെയാണ് അങ്കണവാടി അധ്യാപികമാരായി നിയോഗിക്കുന്നതെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായെത്തിയത്. ശ്രീനിവാസന്‍ മാപ്പ് പറയണമെന്ന് ഇവര്‍ അവശ്യപ്പെട്ടു.

മാര്‍ച്ചില്‍ കൊച്ചിയിലെ 50 ഓളം ജീവനക്കാര്‍ പങ്കെടുത്തു. മാര്‍ച്ച് വീടിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. പ്രസ്ഥാവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷന്‍ നടനെതിരെ കേസെടുത്തിരുന്നു.

Story Highlights: Anganwadi Workers Organization marches to Sreenivasan’s residence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top