ആത്മഹത്യാ കുറിപ്പ്…

poem

സുഭാഷ് പോണോളി/ കവിത

കേരളാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ് ലേഖകന്‍

തീവണ്ടി കയറി മരിച്ചവന്റെ
ശിഷ്ട ശരീരം നിങ്ങള്‍
പറുക്കി കൂട്ടിയിട്ടുണ്ടോ?….

ചോര പടര്‍ന്ന് അടയാത്ത
കണ്ണുകളില്‍ ചൊല്ലാതെ
ബാക്കി വച്ച കവിതയുടെ ശീലുകള്‍
പിടയുന്നത് കാണുന്നുണ്ടോ?..

ഉറ്റവര്‍ പെയ്ത വേദനയില്‍
മഴകൊണ്ട രാത്രിയില്‍
ചുടുനീര്‍ ഒലിച്ചിറങ്ങുന്നത്
അറിയുന്നുണ്ടോ?

നെഞ്ചു പിളര്‍ന്ന ചക്രത്തില്‍
പ്പറ്റിപ്പോയ യൗവനത്തിന്റെ
മോഹങ്ങള്‍ കൊഴിച്ചിട്ട തൂവലുകള്‍ കാണുന്നുണ്ടോ?

ചിതറിയ രക്ത തുള്ളികള്‍ എത് ചിത്രത്തെയാണ് ഓര്‍മിപ്പിച്ചത്..

അറ്റുപോയ കൈകാലുകള്‍
പുണര്‍ന്ന ദേഹത്തില്‍
ഇടിമിന്നലിന്റെ തീ പുകയുന്നത് കാണുന്നുണ്ടോ…?

സുന്ദരമായ താടിയില്‍
ഉമ്മവച്ച സ്വപ്നത്തിന്റെ
ചിറകുകള്‍ അറ്റുകിടക്കുന്നത്
കാണുന്നുണ്ടോ?

പറുക്കി കൂട്ടിയ മാംസത്തിന്‍
വേവിന്റെ അന്തരാര്‍ത്ഥങ്ങളില്‍ നിങ്ങള്‍
മുങ്ങാകുഴിയിട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍, എന്റെ കൂടെ
ഈ പാളത്തിന്റെ അരുകില്‍
തോള്‍ച്ചേര്‍ന്നു നടക്കൂ….

ജീവിതം അഗ്‌നി പൂക്കുന്ന
ചില്ലകളാക്കുന്നതും
അവിടെ അവര്‍ പരസ്പരം
നിഴലാകുന്നതും കാണിച്ചു തരാം…..

സാഗരങ്ങള്‍ ഉലഞ്ഞാടിയ
മനസില്‍ പിടഞ്ഞു തീര്‍ന്ന
വേലിയേറ്റങ്ങളില്‍
ചിറകറ്റപ്രണയ പക്ഷിയെ കാണാം….

Story Highlights: athmahathya kurip poem, Readers Blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top