Advertisement

സാധാരണ വയറുവേദനയുമായി ആശുപത്രിയിലെത്തി, പരിശോധനയിൽ താൻ പുരുഷനാണെന്ന് തിരിച്ചറിഞ്ഞ് യുവതി

June 26, 2020
Google News 2 minutes Read
Woman 30 Discovers She is A Man Has Rare Condition

സാധാരണ വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ കാത്തിരുന്നത് താൻ പുരുഷനാണെന്ന സത്യം. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ‘ആൻഡ്രൊജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം’ എന്ന രോഗമാണ് യുവതിക്കെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. കൊൽക്കത്തയിലാണ് ഈ അപൂർവ സംഭവം നടന്നിരിക്കുന്നത്.

മുപ്പത് വയസ് വരെ ഏതൊരു പെൺകുട്ടിയേടതുപോലെയുമായിരുന്നു കൊൽക്കത്തയിലെ ബിർഭും സ്വദേശിനിയായ യുവതിയുടേയും ജീവിതം. ഒൻപത് വർഷമായി വിവാഹിതയാണ് ഈ സ്ത്രീ. എന്നാൽ അടുത്തിടെയായി അനുഭവപ്പെട്ട വയറുവേദനയെ തുടർന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ക്യാൻസർ ആശുപത്രിലെത്തിയപ്പോഴാണ് താൻ പുരുഷനാണെന്ന സത്യം യുവതി തിരിച്ചറിയുന്നത്. ഡോ.അനുപം ദത്തയും ഡോ.സൗമൻ ദാസുമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയത്.

Woman 30 Discovers She is A Man Has Rare Condition

രൂപംകൊണ്ട് സ്ത്രീ ആണെങ്കിലും ഗർഭാശയം ഈ വ്യക്തിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആർത്തവവും വന്നിരുന്നില്ല. എന്നാൽ ശബ്ദം സ്ത്രീകളുടേത് പോലെ തന്നെയാണ്. സ്തനങ്ങളുമുണ്ടായിരുന്നു. ഇത് തന്നെയാണ് ‘ആൻഡ്രൊജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോമിന്റെ’ പ്രത്യേകതയും.

വയറ് വേദനയെ തുടർന്ന് ബയോപ്‌സി നടത്തിയതോടെ വ്യക്തിക്ക് വൃഷ്ണാർബുദമാണെന്ന് കണ്ടെത്തി. തുടർന്ന് നിലവിൽ കീമോതെറാപ്പിക്ക് വിധേയമാക്കിയിട്ടുണ്ട്.

Story Highlights- Woman 30 Discovers She is A Man Has Rare Condition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here