കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

case against bindu krishna

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണ ഉൾപ്പടെ 40 തോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കൽ സമരത്തിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ചതിനെതിരെയാണ് കേസ്. നീന്താനും, കടവിൽ നിൽക്കുന്നതിനും നിരവധി പേരാണ് എത്തിയത്. പെരുങാലത്ത് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ആറ് നീന്തി കടക്കൽ സമരം ബിന്ദുകൃഷ്ണയാണ് ഉത്ഘാടനം ചെയ്തത്. പകർച്ച വ്യാധി തടയൽ ഓർഡിനൻസ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Story Highlights – case against bindu krishna

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top