കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേത്

കോട്ടയത്ത് കണ്ടെത്തിയ അസ്ഥിക്കൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് കണ്ടെത്തി. കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസാണ് (23) മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുമരകത്തെ ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു. ജിഷ്ണുവിനെ കാണാതായത് ജൂൺ മൂന്ന് മുതലാണ്. അസ്ഥിക്കൂടം കണ്ടെത്തിയത് ഇന്നലെ നാട്ടകത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നായിരുന്നു. ഫോണും പഴ്‌സും വസ്ത്രങ്ങളും തെളിവായി ലഭിച്ചിരുന്നു.
കോട്ടയം ചങ്ങനാശേരി റോഡിൽ മറിയപ്പള്ളി ക്ഷേത്രത്തിന് എതിർവശമാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഭൂമിയിൽ ലിറ്റററി മ്യൂസിയം നിർമിക്കുന്നതിനായി കാട് വെട്ടിത്തെളിച്ചപ്പോഴാണ് സംഭവം. വസ്ത്രം ധരിച്ച നിലയിൽ മരച്ചുവട്ടിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ മാംസ ഭാഗങ്ങൾ പൂർണമായി ദ്രവിച്ച നിലയിലായിരുന്നു. മണ്ണ് നീക്കാൻ എത്തിയ ജെസിബി ഓപ്പറേറ്റർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
Read Also: തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ വിദേശ വനിത മരിച്ചനിലയിൽ
കൈലിമുണ്ട് ഉപയോഗിച്ച് മരത്തിൽ കുരുക്ക് ഉണ്ടാക്കിയിരുന്നു. സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം മൊബൈൽ ഫോണും കണ്ടെത്തി. കാണാതായ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം ഉള്ളിലാണ് അസ്ഥികൂടം കണ്ടത്. സ്ഥലത്ത് കാടുപിടിച്ചു കിടന്നതിനാലാണ് സംഭവം പുറത്തറിയാതിരുന്നത്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും സ്ഥലത്തെ തുടർനിർമാണ പ്രവർത്തനങ്ങൾ.
skeleton found in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here