സംസ്ഥാനത്ത് ഇന്ന് ഒരു പ്രദേശം മാത്രം ഹോട്‌സ്‌പോട്ടിൽ

സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് പുതിയ ഹോട്ട് സ്പോട്ട്.

അതേസമയം, 4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുൻസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

കേരളത്തിൽ ഇന്ന് 195 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേർക്കും, പാലക്കാട് ജില്ലയിൽ 25 പേർക്കും, തൃശൂർ ജില്ലയിൽ 22 പേർക്കും, കോട്ടയം ജില്ലയിൽ 15 പേർക്കും, എറണാകുളം ജില്ലയിൽ 14 പേർക്കും, ആലപ്പുഴ ജില്ലയിൽ 13 പേർക്കും, കൊല്ലം ജില്ലയിൽ 12 പേർക്കും, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ 6 പേർക്കും, വയനാട് ജില്ലയിൽ 5 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 4 പേർക്കും, ഇടുക്കി ജില്ലയിൽ 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Story highlight: Today there is only one area in the state of hotspot

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top