പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കാൻ, പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെയും ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ്. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.
വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം അനുവദിക്കുക.
Story highlight: government’s mandate is to include mothers who are challenged in the Mathru Jyoti scheme, which receives Rs 2000 per month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here