തുടർച്ചയായ 21 ദിവസത്തിന് ശേഷം ഇന്ധന വില ഇന്ന് വർധിച്ചില്ല

തുടർച്ചയായ 21 ദിവസങ്ങൾക്ക് ശേഷം ഇന്ന് പെട്രോൾ- ഡീസൽ വില വർധനയുണ്ടായില്ല. 21 ദിവസങ്ങളായി റോക്കറ്റ് പോലെയായിരുന്നു ഇന്ധന വിലയിലെ കുതിപ്പ് തുടർന്നുകൊണ്ടിരുന്നത്.
Read Also: ഇന്ത്യൻ ഭൂമി കൈയ്യേറാൻ വരുന്നവരെ ചെറുത്ത് തോൽപിക്കും: പ്രധാനമന്ത്രി
ഈ മാസം ഏഴാം തീയതി മുതലായിരുന്നു ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ദിനം തോറും വില നിശ്ചയിക്കാൻ തുടങ്ങിയത്. ശേഷം പെട്രോൾ വില ആദ്യമായി 80 രൂപ കടന്നത് കഴിഞ്ഞ ദിവസമാണ്. ഡീസൽ വിലയും ഒപ്പത്തിനൊപ്പമുണ്ട്. പെട്രോൾ ലിറ്ററിന് കോഴിക്കോട്ട് 80. 83 രൂപയാണ്. ഡീസൽ വില 76.42 രൂപയും. എട്ട് രൂപയിൽ അധികമാണ് പെട്രോളിന് 21 ദിവസത്തിനിടെ കമ്പനികൾ വർധിപ്പിച്ചത്. ഡീസലിന് 10 രൂപയിലധികം കൂട്ടുകയും ചെയ്തു.
petrol price hike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here