ഇ-മൊബിലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതി; സർക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് കൊവിഡ് ഭീതി തുടരുമ്പോഴും സർക്കാരിന്റെ ശ്രദ്ധ മുഴുവൻ അഴിമതിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ-മൊബിലിറ്റി പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

3000 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനായുളള 4500 കോടി രൂപയുടെ കൺസൾട്ടൻസി കരാർ സംബന്ധിച്ചാണ് പ്രതിപക്ഷത്തിന്റെ പുതിയ ആരോപണം. ലണ്ടൻ ആസ്ഥാനമായ കമ്പനിക്കെതിരെ നിരവധി പരാതികളുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സെബി കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയാണിത്. ഈ കമ്പനി ഇന്ത്യയിൽ നിയമ നടപടി നേരിടുന്നുണ്ട്. ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ എം.പി ഷാ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

read also: ‘അന്ന പ്രണയവുമൊക്കെയായി വേറെ ലെവൽ, എനിക്കാണെങ്കിൽ പാത്രം കഴുകലും തുണിയലക്കും പണിയോട് പണി’; കപ്പേള വിശേഷങ്ങൾ പങ്കുവച്ച് ആർജെ നിൽജ

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയത്. കമ്പനിക്കായി ടെൻഡർ വിളിച്ചിരുന്നില്ല. കരാർ നൽകുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. കരാറിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണം. ലണ്ടൻ കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിഞ്ഞുകൊണ്ടാണോ കരാർ നൽകിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

story highlights- ramesh chennithala, e-mobility project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top