കൊവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. തൃക്കണ്ണാപുരം സ്വദേശിയായ വിഎസ്എസ്‌സി
ജീവനക്കാരന്റെ റൂട്ട്മാപ്പാണ് ജില്ലാഭരണകൂടം പുറത്തുവിട്ടത്. ജൂൺ 24ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അയൽവാസിയുടെ ഗൃഹപ്രവേശന ചടങ്ങിൽ ഉൾപ്പെടെ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ജൂൺ ആറിന് എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചിലും ജൂൺ എട്ടിന് എസ്ബിഐ തുമ്പ ബ്രാഞ്ചിലും ഇദ്ദേഹം എത്തി. ജൂൺ 18 ന് ചാലയിലെ ഇന്ത്യൻ ബാങ്കിലും എത്തിയിരുന്നു. ജൂൺ 19ന് തിരുമല കെഎസ്ഇബി ഓഫീസും സന്ദർശനം നടത്തി.

read also: കൊവിഡ്: ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഇല്ലെന്ന് അമിത് ഷാ

അതേസമയം, കൊവിഡിൽ തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലയിൽ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാൽ നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യം ഇല്ലെന്നും നിരീക്ഷണം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

story highlights- coronavirus, VSSE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top