പിന്മാറുമെന്ന ഉറപ്പ്; മൂന്നാം ഘട്ട സൈനിക തല ചർച്ചയ്ക്കുള്ള ചൈനയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ

പിന്മാറ്റം ഉടൻ ഉണ്ടാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട സൈനിക തല ചർച്ചയ്ക്കുള്ള ചൈനയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. ഇന്ന് ഇരു രാജ്യങ്ങളുടെയും കമാൻഡർമാർ തമ്മിലാണ് മൂന്നാം ഘട്ട സൈനികതല ചർച്ച നടത്തുക.

പിന്മാറ്റത്തിന് ശേഷം മാത്രം സൈനികതല ചർച്ച എന്നതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. പക്ഷേ പിന്മാറ്റവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ പരിഹരിക്കാൻ ഒരു വട്ടം കൂടി ചർച്ച വേണം എന്ന ചൈനയുടെ അഭ്യർത്ഥന പരിഗണിക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. ഇത് അനുസരിച്ച് ഇരു രാജ്യങ്ങളുടേയും സൈനിക നേതൃത്വം മൂന്നാംഘട്ട ചർച്ചകൾ ഇന്ന് നടത്തും.

ചൈനീസ് മേഖലയായ മാൾഡോയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിലിന് മുൻപുള്ള സാഹചര്യം പുനഃസ്ഥാപിക്കാം എന്നതാണ് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ചർച്ചയിൽ ഉണ്ടാക്കിയ ധാരണ. എന്നാൽ ചൈന ഈ ധാരണയ്ക്ക് അനുസരിച്ച് നടപടികൾ സ്വീകരിച്ചില്ല. തുടർന്നാണ് ഇന്ത്യൻ മേഖലയിൽ കൂടുതൽ സൈനിക വിന്യാസം അടക്കം നടത്തിയത്. ഇന്നത്തെ ചർച്ചയിൽ ചൈനയുടെ സമീപനത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിക്കും. കൈയേറിയ മേഖലയിലെ ടെന്റുകൾ അടക്കം നീക്കം ചെയ്ത് ഫിംഗർ 8 ന് പുറത്തേക്ക് പോകണം എന്നാകും ഇന്ത്യ ആവശ്യപ്പെടുക.

read also: ചൈനയിൽ അതിവ്യാപന സാധ്യതയുള്ള വൈറസിനെ കണ്ടെത്തി

അതേസമയം 59 ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിച്ച ഇന്ത്യയുടെ നടപടി ചൈനീസ് ഐ.ടി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി ആപ്പുകൾ വിവര ചോർച്ച നടത്തുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളും ഈ ആപ്പുകൾ നിരോധിച്ചേക്കും എന്ന ആശങ്കയാണ് ചൈനീസ് ഐ.ടി മേഖലയെ പ്രതിസന്ധിയിലാക്കിയത്. നിരോധന വിഷയത്തിൽ ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷമാകും ഔദ്യോഗിക പ്രതികരണം എന്നാണ് സൂചന.

story highlights- india-china issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top