Advertisement

ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഒപ്പമെത്തുമെന്ന് പി ജെ ജോസഫ്

June 30, 2020
Google News 3 minutes Read
p j joseph

ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഒപ്പമെത്തുമെന്ന് പി ജെ ജോസഫ്. ആരൊക്കെ വരുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കല്‍ സ്വാഭാവിക നടപടിയാണെന്നും പി ജെ ജോസഫ് പറഞ്ഞു. അതേസമയം, ജോസ് വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പാര്‍ട്ടി വിട്ടു. അദ്ദേഹം ഉടന്‍ ജോസഫ് വിഭാഗത്തില്‍ ചേരുമെന്നാണ് വിവരം.

അതിനിടെ, യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് വീണ്ടും ജോസ് കെ മാണി രംഗത്ത് എത്തി. യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പറഞ്ഞു. കേവലം ഘടക കക്ഷി എന്നതിനപ്പുറം 38 വര്‍ഷം യുഡിഎഫിന് കരുത്തമായ അടിത്തറ പാകിയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് എമ്മും മാണിയും. ഒരു ലോക്കല്‍ ബോഡി പദവിക്ക് വേണ്ടി ആ ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചെന്നും കെ എം മാണി പറഞ്ഞു.

യുഡിഎഫിന്റെ തീരുമാനം സാധാരണക്കാരായ മുന്നണി പ്രവര്‍ത്തകരെ പോലും മുറിവേല്‍പ്പിച്ചു. പലരും ഫോണില്‍ വിളിച്ച് നടപടി അനീതിയാണെന്ന് പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. തുടര്‍ നടപടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ഇന്നലെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ് – ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പുറത്താക്കല്‍ നടപടികളിലേക്ക് എത്തുകയായിരുന്നു.

Story Highlights: PJ Joseph says more people will join 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here