മുംബൈയിലെ താജ് ഹോട്ടല്‍ തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

Taj Hotel

മുംബൈയിലെ താജ് ഹോട്ടല്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഇതോടെ സ്ഥലത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഫോണ്‍കോള്‍ വന്നത് പാക്കിസ്താനിലെ കറാച്ചിയില്‍ നിന്നാണെന്ന് വ്യക്തമായതായി മുംബൈ പൊലീസ് അറിയിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ സംഘടനയിലെ അംഗമാണ് ബോംബ് ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

മുംബൈയിലെ താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലിനുമാണ് ബോംബ് ഭീഷണി. ഫോണ്‍ വിളിച്ചയാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ സംഘത്തിലെ അംഗമാണെന്നാണ് വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഫോണ്‍ കോള്‍ എത്തിയത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ നിലവില്‍ ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണ്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

Story Highlights: Taj Hotel receives bomb threat call

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top