സംസ്ഥാനത്ത് ഇന്ന് പുതിയ 19 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ പിണറായി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), കൊട്ടിയൂർ (11), കരിവെള്ളൂർ-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കൽ (19), ചെങ്ങളായി (14), കതിരൂർ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുൻസിപ്പാലിറ്റി (4, 9), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), പാലമേൽ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 6), മാങ്ങാട്ടിടം (സബ് വാർഡ് 4), മുഴക്കുന്ന് (എല്ലാ വാർഡുകളും), പാനൂർ (സബ് വാർഡ് 31), പേരാവൂർ (വാർഡ് 11), തില്ലങ്കേരി (എല്ലാ വാർഡുകളും), ഉദയഗിരി (സബ് വാർഡ് 2), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (വാർഡ് 8), ബദിയടക്ക (വാർഡ് 18), കിനാനൂർ-കരിന്തളം (6) എന്നിവയെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 127 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 32 പേർക്കും, കണ്ണൂർ ജില്ലയിൽ 26 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ 17 പേർക്കും, കൊല്ലം ജില്ലയിൽ 12 പേർക്കും, എറണാകുളം ജില്ലയിൽ 10 പേർക്കും, ആലപ്പുഴ ജില്ലയിൽ 9 പേർക്കും, കാസർഗോഡ് ജില്ലയിൽ 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story highlight: There are 19 new hot spots in the state today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here