ഇന്ത്യയിലെ ടിക്ക്ടോക്ക് നിരോധനം; വാർണറിനെ ട്രോളി സമൂഹമാധ്യമങ്ങൾ

david warner tiktok ban

ഇന്ത്യയിൽ ടിക്ക്ടോക്ക് നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഓസീസ് താരം ഡേവിഡ് വാർണറെ ട്രോളി സമൂഹമാധ്യമങ്ങൾ. വാർണറുടെ ടിക്ക്ടോക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ടായിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് ഓസീസ് ഓപ്പണറെ സമൂഹമാധ്യമങ്ങൾ ട്രോളുന്നത്.

Read Also: ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് വാർണറും മക്കളും; വീഡിയോ വൈറൽ

തൻ്റെ കരിയറിനോട് രണ്ടാം തവണയാണ് വാർണറിന് വിടപറയേണ്ടി വരുന്നതെന്നാണ് ആരാധകർ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിലിൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണർ ഉൾപ്പെടെ മൂന്ന് ഓസീസ് താരങ്ങളെ ഒരു വർഷത്തേക്ക് വിലക്കിയിരുന്നു. ഇതാണ് ട്രോളുകളിലെ സൂചന.

മകളുടെ ആവശ്യത്തെ തുടർന്നാണ് വാർണർ ടിക്ക്ടോക്കിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. ഭാര്യയും മക്കളും അടങ്ങുന്ന സംഘമായാണ് അദ്ദേഹം ടിക്ക്ടോക്കിൽ എത്തിക്കൊണ്ടിരുന്നത്. ഈ വീഡിയോകളൊക്കെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

Read Also: ബാൻ ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്

ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ മരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കം 52 ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു.


ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശ സർക്കാരിന് കൈമാറിയിട്ടില്ലെന്ന് ടിക്ക് ടോക്ക് ഇന്ത്യ വ്യക്തമാക്കുന്നു. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വ്യക്തമാക്കിയാൽ അതനുസരിച്ച് ചെയ്യുമെന്നും ആപ്പ് അധികൃതർ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് ടിക്ക് ടോക്ക് പ്രാധാന്യം നൽകുന്നതെന്നും ആപ്പ് പറയുന്നു.

Story Highlights: Social Media trolls david warner over tiktok ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top