ഉത്ര വധക്കേസ്; ആന്തരിക അവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ ആന്തരിക അവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം.
തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബിൽ നിന്നാണ് കേസിലെ ഈ നിർണായക വിവരം പൊലീസിന് ലഭിച്ചത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപായി ഉറക്കഗുളിക നൽകിയിരുന്നതായി സൂരജ് മൊഴി നൽകിയിരുന്നു.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോൾ ഗുളികകളും അലർജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറിൽ കലക്കി ഉത്രയ്ക്ക് നൽകിയതായി സൂരജ് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ, ഈ മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. പാമ്പിൻ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, ഉത്രയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കൾ മുൻപ് പൊലീസിൽ മൊഴി നൽകിയിരുന്നു.

Story highlight:Uthra murder case; Internal organ examination revealed the presence of a sleeping pill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top