ഉത്ര വധക്കേസ്; സൂരജിന്റെ അച്ഛൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി

കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അച്ഛനും മൂന്നാം പ്രതിയുമായ അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രൻ പണിക്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിൽ താൻ നിരപരാധിയാണെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ പണിക്കർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

സൂരജ് പാമ്പിനെക്കൊണ്ട് കൊത്തിച്ചു ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുരേന്ദ്ര പണിക്കർ അറസ്റ്റിലാകുന്നത്. മുൻപ് സുരേന്ദ്ര പണിക്കർ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Story highlight: Uthra murder case; Sooraj’s father filed bail in High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top