എന്തുകൊണ്ട് രാജ്യത്ത് പബ്ജി നിരോധിച്ചില്ല?

അൻപതിലധികം ചെെനീസ്  മൊബെെല്‍ ആപ്ലിക്കേഷനുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. രാജ്യത്ത് ചെെന വിരുദ്ധ വികാരം വളര്‍ന്നു വരുന്നതിന്‍റെ ഭാഗമായിരുന്നു ഈ നീക്കം. എന്നാൽ പബ്ജി എന്ന മൊബൈൽ ഗെയിം എന്തുകൊണ്ട് അതിൽ പെട്ടില്ലെന്ന സംശയം സ്വാഭാവികമാണ്. എന്തുകൊണ്ട് പബ്ജിയെ കേന്ദ്ര സർക്കാർ ഒഴിവാക്കി?

ടിക് ടോക് പോലെത്തന്നെ പ്രചാരത്തിലുള്ള ആപ്ലിക്കേഷൻ ആണ് പബ്ജിയും. എന്നാൽ ടിക് ടോക്, ഹലോ, വിചാറ്റ്, യുസി ബ്രൗസർ, എക്‌സെൻഡർ തുടങ്ങി നിരവധി ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെട്ടു. അതിന്റെ ആദ്യ കാരണം പബ്ജി ചൈനീസ് നിർമിതം അല്ലെന്നതാണ്. ദക്ഷിണ കൊറിയയിലെ വിഡിയോ ഗെയിം നിർമാതാക്കളായ ബ്ലൂ ഹോളാണ് പബ്ജി നിർമിച്ചത്. പക്ഷെ പബ്ജിയുടെ വിതരണം ചൈനീസ് കമ്പനിയായ ടെസന്റ് ഏറ്റെടുത്തു. വൈകാതെ ടെസന്റ് തന്നെയാണ് ഗെയിമിനെ ഇന്ത്യയിൽ അവതരിപ്പിച്ചതും. ഇന്ത്യയിലും മറ്റ് അനേകം രാജ്യങ്ങളിലും പബ്ജി തരംഗമായി.

Read Also: ഗൂഗിൾ ഡൂഡിലിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി വാദിച്ച മാർഷ പി ജോൺസൺ

ചൈനീസ് സ്വാധീനമുണ്ടെങ്കിലും പബ്ജി ദക്ഷിണ കൊറിയ- ചൈന സംയുക്ത ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനാണ്. എന്നാൽ അടുത്ത ഘട്ടത്തിൽ പബ്ജി ഒഴിവാക്കാൻ സാധ്യതയുള്ളതായി കരുതപ്പെടുന്നു. ചൈനയുടെ ആപ്ലിക്കേഷനുകൾ വിവരം ചോർത്തുന്നുവെന്ന ആരോപണവും ശക്തമായിരിക്കെയാണ് ഇന്ത്യയിൽ വിവിധ ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെട്ടത്. അതേസമയം ചൈന ചില ഇന്ത്യൻ പത്രങ്ങളും വെബ്‌സെറ്റുകളും നിരോധിച്ചതായാണ് വിവരം. വിപിഎൻ മുഖേന മാത്രമേ അവ ഇപ്പോൾ ചൈനയിൽ ലഭിക്കുന്നുള്ളൂ.

why pubji did not ban in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top