ഗൂഗിൾ ഡൂഡിലിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി വാദിച്ച മാർഷ പി ജോൺസൺ

marsha p johnson

ഗൂഗിൾ ക്രോം ബ്രൗസർ മിക്കപ്പോഴും തങ്ങളുടെ ഡൂഡിൽ പ്രസിദ്ധ വ്യക്തിത്വങ്ങൾക്കായോ അല്ലെങ്കിൽ സംഭവങ്ങൾക്കായോ മാറ്റി വയ്ക്കാറുണ്ട്. എൽജിബിടിക്യു വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഈ മാസത്തിൽ ഗൂഗിൾ തങ്ങളുടെ ഡൂഡിൽ സമർപിച്ചിരിക്കുന്നത് എൽജിബിടിക്യു അവകാശങ്ങൾക്കായി പ്രവർത്തിച്ച ഒരാൾക്ക് വേണ്ടിയാണ്. ആരെന്നല്ലേ? മാർഷ പി ജോൺസൺ എന്നാണ് ഇവരുടെ പേര്. അമേരിക്കയിലെ എൽജിബിടിക്യു അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രമുഖരിൽ ഒരാളാണ് മാർഷ. 2019ൽ മരണ ശേഷം മാർഷയെ ന്യൂയോർക്ക് സിറ്റി പ്രൈഡ് മാർച്ചിന്റെ ഗ്രാന്റ് മാർഷലായി ആദരിച്ചിരുന്നു.

Read Also: ലോറിയലും ‘ഫെയർ’, ‘വൈറ്റ്’ പരാമർശങ്ങൾ ഉത്പന്നങ്ങളിൽ നിന്ന് ഒഴിവാക്കുന്നു

1945ൽ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലായിരുന്നു മാർഷയുടെ ജനനം. പിന്നീട് പഠനത്തിന് ശേഷം ന്യൂയോർക്കിലേക്ക് തന്റെ ജീവിതം മാർഷ പറിച്ചു നട്ടു. അവിടെ വച്ചാണ് എൽജിബിടിക്യുവിനായുള്ള കൾച്ചറൽ ക്ലബിൽ ചേർന്നത്. അവിടെ വച്ച് തന്റെ പേരിലെ പി എന്ന നാമം മാർഷ കൂട്ടിച്ചേർത്തു. തന്റെ ജൻഡറിനെ ചോദ്യം ചെയ്തവർക്ക് എതിരെയുള്ള പ്രതിഷേധമായിരുന്നു അത്. ‘പേ ഇറ്റ് നോ മൈൻഡ്’ അഥവാ അത് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നാണ് മാർഷ ഇതിലൂടെ ഉദ്ദേശിച്ചത്. എൽജിബിടിക്യു വിഭാഗത്തിനായി സ്റ്റാർ എന്ന സംഘടന ആരംഭിച്ചവരിൽ ഒരാളാണ് മാർഷ.

2019ൽ മാർഷയുടെയും കൂട്ടുകാരി റിവെറയുടെയും പ്രതിമകൾ ന്യൂയോർക്കിലെ ഗ്രീൻവിച്ചിൽ സ്ഥാപിക്കുമെന്ന് അവിടത്തെ ഗവൺമെന്റ് പ്രഖ്യാപിച്ചു. ട്രാസ്‌ജെൻഡറുകളെ ആദരിക്കാനായി ആദ്യമായി നിർമിക്കുന്ന ചരിത്രസ്മാരകങ്ങളിൽ ഒന്നായിരിക്കും അത്.

മനോഹരമായ ഈ ഡൂഡിലിന് പിന്നിൽ റോബ് ഗില്ല്യം എന്ന കലാകാരനാണ്. അമേരിക്കക്കാരനാണ് റോബും.

marsha p johnson on google doodle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top